Search Athmeeya Geethangal

1220. ഇന്നീയുഷസ്സില്‍ നിന്‍റെ വന്മഹത്ത്വം 
Lyrics : P.P.G.
          
രീതി: എന്നോടുള്ള നിന്‍
 
1   ഇന്നീയുഷസ്സില്‍ നിന്‍റെ വന്മഹത്ത്വം കാണ്മാന്‍
     തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാന്‍
 
2   ദോഷമെഴാതെയെന്നെ പൂര്‍ണ്ണമായ് കാത്തു നീ
     രാത്രി മുഴുവനും വന്‍ കാരുണ്യത്താല്‍-ഘോര
 
3   എല്ലാ വഴിയിലും നിന്‍ ആത്മസാന്നിദ്ധ്യവും
     ദിവ്യപ്രകാശവും നീ നല്‍കിടേണം-ഇന്നു
 
4   സംഖ്യയില്ലാ ജനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു
     ഞങ്ങള്‍ പാടുന്നു ദിവ്യ പാലനത്താല്‍-ഇന്നും
 
5   മുമ്പേ നിന്‍ രാജ്യവും നിന്‍ നീതിയും തേടുവാന്‍
     എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും
 
6   മൃത്യുവിന്‍ നാള്‍വരെയും നിന്‍ മഹത്ത്വത്തിന്നായ്
     ഭക്തിയില്‍ പൂര്‍ണ്ണനായി കാത്തിടേണം-എന്നെ
 
7   ദുഷ്ടഭൂവനമിതിന്‍ കഷ്ടതയൊക്കെയും
     തീര്‍ത്തുതരും നിന്‍രാജ്യം കാംക്ഷിക്കുന്നേന്‍-വേഗം                      P.P.G

 Download pdf
33906845 Hits    |    Powered by Revival IQ