Search Athmeeya Geethangal

1247. ഇന്നീ മംഗലം ശോഭിക്കുവാന്‍  
Lyrics : M.V.
     
ഇന്നീ മംഗലം ശോഭിക്കുവാന്‍ കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ! നിന്നടി കാനാവില്‍
മണിപ്പന്തല്‍ പണ്ടലങ്കരിച്ചു അന്നു രസവീഞ്ഞുണ്ടാക്കി
എന്നപോലിന്നേരം വന്നു
 
1   ആദിമുതല്‍ക്കന്‍പു ധരിച്ചോന്‍ നരകുലത്തെ
     ആണും പെണ്ണുമായി നിര്‍മ്മിച്ചാന്‍ നീതിവരം നാലും ഉരച്ചാന്‍
     പെറ്റുപെരുകി മന്നിടം വാഴ്കെന്നരുള്‍ ചെയ്താന്‍
     ആദമദാദികള്‍ക്കും അനുവാദമേകിയൊരു ദേവ!
     നീതിപാലിച്ചേശു നാഥനന്നു മാനിച്ചൊരു-
 
2   സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭയ്ക്കുത്തമനാം മണവാളനേ!
     ചിത്തപാലാനന്ത നാഥനേ! പഴുതണുവും അറ്റദേവനേശു നാഥനേ!
     ഒത്തപോല്‍ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു
     പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു-
 
3   ഉത്തമസ്ത്രീയായ ബാലയെ തിരഞ്ഞബ്രാമിന്‍
     ഭൃത്യവരന്‍ ചെയ്തവേലയെ ത്വല്‍ഗുണ തുടര്‍ന്നപോലെയെ-
     ഇവിടെയും നീ ചേര്‍ത്തരുളിവര്‍ കരങ്ങളെ
     നല്ല മണവാളന്‍ തനിക്കുള്ള മണവാട്ടിയുമായ്
     കല്യമോദം ചേര്‍ന്നു സുഖിച്ചല്ലല്‍ വെടിഞ്ഞിടുവാനും-

 Download pdf
33906806 Hits    |    Powered by Revival IQ