Search Athmeeya Geethangal

672. ഇന്നയോളം ദൈവമെന്നെ നടത്തി 
Lyrics : M.J.P.

ഇന്നയോളം ദൈവമെന്നെ നടത്തി
ഇന്നയോളം ദൈവമെന്നെ പാലിച്ചു
ഇന്നയോളം ധരേ കാത്തുസൂക്ഷിച്ചതാൽ
നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാൻ

1. ഘോരമായ കാറ്റിനാൽ വലഞ്ഞപ്പോൾ
ഭാരത്താലെൻ മാനസം തകർന്നപ്പോൾ
സാരമില്ലെന്നോതി തന്റെ
മാറിനോടണച്ചതാൽ
നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാൻ

2. കൂരിരുളിലായി ഞാൻ വലഞ്ഞപ്പോൾ
വേദനകളാലെ ഞാൻ കരഞ്ഞപ്പോൾ
തൻകരങ്ങളാലെ എന്നെ
ആശ്വസിപ്പിക്കുന്നതാൽ
നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാൻ

3. പാരിലെന്റെ വാസം തീർന്നു വേഗത്തിൽ
നേരിലെന്റെ പ്രിയനെ ഞാൻ കണ്ടിടും
തീരുമേയന്നാളിലെന്റെ സർവ്വദുഃഖഭാരവും
നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാൻ-

M J P

            


 Download pdf
33906817 Hits    |    Powered by Revival IQ