Search Athmeeya Geethangal

386. ഇന്നയോളം തുണച്ചോനെ ഇനിയും 
1   ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
     ഇഹ ദു:ഖരക്ഷയും നീ ഈയെന്‍ നിത്യഗൃഹം-
 
2   നിന്‍ സിംഹാസന നിഴലില്‍ നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
     നിന്‍ ഭുജം മതിയവര്‍ക്കു നിര്‍ഭയം വസിപ്പാന്‍
 
3   പര്‍വ്വതങ്ങള്‍ നടുംമുമ്പേ പണ്ടു ഭൂമിയേക്കാള്‍
     പരനെ നീ അനാദിയായ് പാര്‍ക്കുന്നല്ലോ സദാ
 
4   ആയിരം വര്‍ഷം നിനക്ക് ആകുന്നിന്നലെപ്പോല്‍
     ആദിത്യോദയമുമ്പിലെ അല്‍പ്പയാമം പോലെ-
 
5   നിത്യനദിപോലെ കാലം നിത്യം തന്‍മക്കളെ
     നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേ-
 
6   ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
     ഇഹം വിട്ടു പിരിയുമ്പോള്‍ ഈയെന്‍ നിത്യഗൃഹം

 Download pdf
33906887 Hits    |    Powered by Revival IQ