Search Athmeeya Geethangal

1167. ഹേ!ഹ! പ്രിയ സ്നേഹിതാ 
Lyrics : J.J.

 

ഹേ!ഹ! പ്രിയ സ്നേഹിതാ സോദരാ! സാദരം ശ്രുണുമേ വചനം
ഹാലാഹലതുല്യമായ മായ നമ്മെ ഹന്ത നരകത്തില്‍ തള്ളിക്കളയുമേ
 
1   പാരില്‍ പാപമില്ലാത്ത പുരുഷരില്ലായ്കയാല്‍
     നേരായ് മരണം നമ്മില്‍ ഘോരമായ് വരികയാല്‍
     പാപം പെരുകും കൃപാധാരന്‍ നീതിയെ സുത
     സാരമേധത്താല്‍ പരിപൂരണം ചെയ്തു നാഥന്‍-
 
2   വേദസ്വരൂപന്‍ മഹാവേദനപരനായി മോദമധുമധുരസ്വേദനമൃതനായി
     പാതകം തീര്‍ത്തു നമ്മെ നീതികരിപ്പാനുയിര്‍-
     ത്താദിഗുരുവാം ക്രിസ്തുനാഥനെ ഭജിക്കെടോ-
 
3   പാവനമായ തന്‍റെ ഭവ്യശോണിതം തന്നാന്‍
     പാപികളായ നമ്മെ പാലനം ചെയ്വതിന്നായ്
     പാവനാത്മാവില്‍ നിന്ന് ബോധമുദിപ്പിക്കുന്ന
     ഭാഗധേയമാം ഭക്തപലനെ ഭജിക്കെടോ-
 
4   പാപീ! അനുതപിക്ക പാപിയനുതപിക്ക
     പാപിയനുതപിച്ചാല്‍ പാപമോചനം വരും
     ഇത്യേവം പറയുന്ന മര്‍ത്ത്യനെ ദുഷിച്ചഘ
     കൃത്യമായ മായയില്‍ മര്‍ത്ത്യാ നീ മുഴുകായ്ക-
 
5   ക്രിസ്തോ ജഗല്‍ഗുരോ ക്രിസ്തോ പരമഗുരോ
     ക്രിസ്തോ വേദഗുരോ ക്രിസ്തോ വിജ്ഞാനഗുരോ
     ക്രിസ്തോ ദൈവുപുത്രാ ക്രിസ്തോ മനുഷ്യപുത്രാ
     ക്രിസ്തോ രക്ഷരക്ഷ മാം ഇത്യേവം സ്തുതിക്കെടോ-

 Download pdf
33907115 Hits    |    Powered by Revival IQ