Search Athmeeya Geethangal

674. ഇന്നെയോളം എന്നെ നടത്തി ഇന്നെ 
Lyrics : G.V.
         
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി
എന്‍റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍
 
1   എന്‍റെ പാപഭാരമെല്ലാം തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
     എനിക്കായ് കുരിശില്‍ മരിച്ചു എന്‍റെ യേശു എത്ര നല്ലവന്‍-
 
2   എന്‍റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിന്‍ കിളിവാതില്‍ തുറന്ന്
     എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്‍റെ യേശു എത്ര നല്ലവന്‍-
 
3   മനോഭാരത്താല്‍ വലഞ്ഞ് മനോവേദനയാല്‍ നിറഞ്ഞ്
     മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്‍റെ യേശു എത്ര നല്ലവന്‍-
 
4   രോഗശയ്യയിലെനിക്കു വൈദ്യന്‍ ശോകവേളയില്‍ ആശ്വാസകന്‍
     കൊടുംവെയിലതില്‍ തണലുമവന്‍ എന്‍റെ യേശു എത്ര നല്ലവന്‍-
 
5   ഒരു നാളും കൈവിടില്ല ഒരു നാളും ഉപേക്ഷിക്കില്ല
     ഒരുനാളും മറുക്കുകില്ല എന്‍റെ യേശു എത്ര വിശ്വസ്തന്‍-
 
6   എന്‍റെ യേശു വന്നിടുമ്പോള്‍ തിരുമാര്‍വ്വോടണഞ്ഞിടും ഞാന്‍
     പോയപോല്‍ താന്‍ വേഗം വരും എന്‍റെ യേശു എത്ര നല്ലവന്‍-         

 Download pdf
33907281 Hits    |    Powered by Revival IQ