Search Athmeeya Geethangal

563. ഇനിയെങ്ങനെയീ ഭൂവാസം  
Lyrics : T.K.S
          
ഇനിയെങ്ങനെയീ ഭൂവാസം തുടര്‍ന്നിടുമതെന്തു പ്രയാസം?
 
1   ഈ ലോകമാം കടല്‍ കാറ്റടിച്ച് കല്ലോലമാലികളാലിളകി
     വല്ലാതെയാവുകയാണതിനാല്‍ സ്വര്‍ല്ലോകനായക! നീ തുണയ്ക്ക-
 
2   ദുഷ്കാലമാകയാല്‍ നാളുകളെ തക്കത്തിലായുപയോഗിക്കുവാന്‍
     സുഗ്രാഹ്യമാക്കണം നിന്‍ വചനം സ്വര്‍ഗ്ഗീയനായക! നീ തുണയ്ക്ക-
 
3   ദൈവജനങ്ങളിലും ചിലരില്‍ നിര്‍വ്യാജ സ്നേഹമകന്നു ഹൃദി
     ദ്രവ്യാഗ്രഹം, പകയെന്നാദി ദുര്‍വ്യാധി പൂണ്ടവര്‍ പിന്മാറി-
 
4   എന്നേശു നായക! നീ വരണം ഏകാധികാരിയായ് ഭൂഭരണം
     എന്നേക്കുമായ് ഭരമേറ്റിടണം എല്ലാ വിലാപവും മാറ്റിടണം-   

 Download pdf
33907120 Hits    |    Powered by Revival IQ