Search Athmeeya Geethangal

324. ഇത്രനല്ലവന്‍ മമ ശ്രീയേശു 
Lyrics : T.K.S.
1   ഇത്രനല്ലവന്‍ മമ ശ്രീയേശു
    ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
    മിത്രമാണെനിക്കവനെന്നാളും
    എത്ര താഴ്ചകള്‍ ഭൂവി വന്നാലും
 
          അതിമോദം നാഥനു പാടിടും
          സ്തുതിഗീതം നാവിലുയര്‍ന്നിടും
         ഇത്രനല്ലവന്‍ മമ ശ്രീയേശു
         ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
 
2   അവനുന്നതന്‍ ബഹുവന്ദിതനാം
     പതിനായിരങ്ങളില്‍ സുന്ദരനാം
     ഭൂവി വന്നു വൈരിയെവെന്നവനാം
     എനിക്കാത്മരക്ഷയെ തന്നവനാം
 
3   ഒരുനാളും കൈവിടുകില്ലെന്നെ
     തിരുമാര്‍വ്വെനിക്കഭയം തന്നെ
     വരുമാകുലങ്ങളിലും നന്നെ
     തരുമാശ്രയം തകരാറെന്യേ-
 
4   പ്രതികൂലമാണെനിക്കീ ലോകം
     അതിനാലൊരെള്ളളവും ശോകം
     കലരേണ്ടെനിക്കവനനുകൂലം
     ബലമുണ്ടു യാത്രയിലതുമൂലം-
 
5   സത്യസാക്ഷിയായ പ്രവാചകനും 
     മഹാശ്രേഷ്ഠനായ പുരോഹിതനും
     നിത്യരാജ്യസ്ഥാപകന്‍ രാജാവും
     എന്‍റെ ക്രിസ്തുനായകന്‍ ഹല്ലേലുയ്യാ-                      T.K.S.

 Download pdf
33907052 Hits    |    Powered by Revival IQ