ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്കയില് നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
1 കണ്ണുനീരും ദു:ഖവും നിരാശയും പൂര്‍ണ്ണമായി മാറിടും ദിനം വരും
അന്നു പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തുപാടും ശുദ്ധരൊത്ത്
ഇത്രത്തോളം യഹോവ സഹായിച്ചു-
2 ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ വലഞ്ഞപ്പോള്‍
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു-
3 ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടുംവീടും വിട്ടു ഞാന്‍ വലഞ്ഞപ്പോള്‍
സ്വന്തനാട്ടില്‍ ചേര്‍ത്തുകൊള്ളാം എന്നുരച്ച നാഥനെ
ഇത്രത്തോളം യഹോവ സഹായിച്ചു-
Download pdf