Lyrics : T.K.S.
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേര്‍ന്നു ഞാനിതാ!
ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ!
1 ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ്നേഹിതന്
ശരിക്കു സല്‍പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍
തനിക്കു തുല്യനില്ല ഭൂവിലന്യനിത്ര നല്ലവന്‍-
2 കരുത്തനാമവന് കരത്തിനാല്‍ പിടിച്ചിരിക്കയാല്‍
ഒരുത്തനും പിടിച്ചു വേര്‍പിരിക്കുവാന്‍ കഴിഞ്ഞിടാ-
വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ-
3 അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്
അനാദി നിര്ണ്ണയപ്രകാരമെന്നെയും വിളിക്കയായ്
വിനാശമില്ലെനിക്കിനിയനാമയം വസിച്ചിടാം-
4 നശിക്കുമീ ധരയ്ക്കുമീതിലുള്ളതൊക്കെയെങ്കിലും
നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും
വസിച്ചിടാമതില് രസിച്ചു വിശ്വസിച്ചു നിശ്ചലം-
5 പ്രമോദമെന്നു ഭൂമയര്‍ ഗണിച്ചിടുന്നതൊക്കെയും
പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാല്
പ്രസാദമുള്ളതെന്തവന്നതെന്നറിഞ്ഞമര്ന്നിടാം
![](images/PDF.gif)
Download pdf