Search Athmeeya Geethangal

733. ഇതുവരെയെന്നെ കരുതിയ നാഥാ 
Lyrics : M.E.C.
      
ഇതുവരെയെന്നെ കരുതിയ നാഥാ!
ഇനിയെനിക്കെന്നും തവ കൃപ മതിയാം
 
1   ഗുരുവരനാം നീ കരുതുകില്‍ പിന്നെ
     കുറവൊരു ചെറുതും വരികില്ല പരനേ!
     അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
     പരിമളതൈലം പകരുമെന്‍ ശിരസ്സില്‍
 
2   പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
     പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
     തിരുച്ചിറകടിയില്‍ മറച്ചിരുള്‍ തീരും
     വരെയെനിക്കരുളുമരുമയൊടഭയം-
 
3   കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
     ഒരു നിമിഷവുമീ മരുവിലില്ലെനിക്കു
     ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്
     ഒരു പൊഴുതും നീ പിരിയുകയില്ല-
 
4   മരണത്തിന്‍ നിഴല്‍ താഴ്വരയതിലും ഞാന്‍
     ശരണമറ്റവനായ് പരിതപിക്കാതെ
     വരുമെനിക്കരികില്‍ വഴിപതറാതെ
     കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ-
 
5   തല ചരിച്ചിടുവാന്‍ സ്ഥലമൊരു ലവമീ-
     യുലകിതിലില്ല മനുജകുമാരാ
     തല ചരിക്കും ഞാന്‍ തവ തിരുമാറില്‍       
     നലമൊടു ലയിക്കും തവ മുഖപ്രഭയില്‍-                                        M.E.C

 Download pdf
33906820 Hits    |    Powered by Revival IQ