Search Athmeeya Geethangal

1155. ഇതുപോല്‍ നല്ലൊരു രക്ഷകന്‍ ശ്രീ 
Lyrics : G.P.
       
ഇതുപോല്‍ നല്ലൊരു രക്ഷകന്‍ ശ്രീയേശുവല്ലാ-
തില്ല മന്നിലും വിണ്ണിലുമേ
 
1   പാപികളാകും മാനവര്‍ക്കായ് പരലോകം വിട്ടു ധരയില്‍ വന്നു
     പരിശുദ്ധന്‍ ക്രൂശില്‍ നിണം ചൊരിഞ്ഞു
     പാപിക്കു മോക്ഷത്തിന്‍ വഴി തുറന്നു-
 
2   മരണത്തിന്‍ ഭീതി പൂണ്ടിനിയും ശരണമറ്റാരും വലഞ്ഞിടാതെ
     മരണം സഹിച്ചു ജയം വരിച്ച പരമരക്ഷകനിലാശ്രയിക്ക-
 
3   സത്യമായ് തന്നില്‍ വിശ്വസിച്ചാല്‍ നിത്യശിക്ഷാവിധി നീങ്ങിടുമേ
     രക്ഷകനെയിന്നു തിരസ്കരിച്ചാല്‍ രക്ഷയ്ക്കായ് വേറില്ല വഴിയുലകില്‍-
 
4   മുള്‍മൂടി നല്‍കി നിന്ദിച്ചയീ മന്നിതില്‍ മന്നനായ് വന്നിടുമേ
     പൊന്മുടി ചൂടി വന്ദിതനായ് മന്നിടം നന്നായ് ഭരിച്ചിടും താന്‍-            G.P

 Download pdf
33907210 Hits    |    Powered by Revival IQ