1456. നീതി സുര്യൻ ശോഭയോടെ
Lyrics : George Koshy, Mylapra(രീതി: പുത്തനാമെരുശലേമിൽ)
1
നീതി സുര്യൻ ശോഭയോടെ
വാനിൽ വരാൻ കാലമായ്
ആധികളഖിലമകന്നിടാൻ നേരമായ്
കർത്താവിൻ ഗംഭീര നാദം മുഴങ്ങാറായ്
പ്രധാനദൂതൻ തൻ ശബ്ദം ധ്വനിക്കാറായ്
മണ്മറഞ്ഞ വിശുദ്ധന്മാർ
ഉയിർത്തിടാൻ കാലമായ്
കണ്ണിമയ്ക്കിടയിൽ നാമും രൂപം മാറാറായ്
2
ഇന്നലെയുമിന്നുമെന്നും
എന്നെ നടത്തുന്നവൻ
മന്നിലിനിയെന്നുമവൻ കൃപമതിയേ
മണ്ണിൽ മറഞ്ഞിടും നാളിങ്ങണഞ്ഞിടും
അന്നാൾവരെയും തൻ
കൺകൾ നടത്തിടും
പിന്നവനരികിലണഞ്ഞെന്നും
പുതുമോദമായ്
മന്നാധിമന്നവൻ കൂടെ
എന്നും വാഴും ഞാൻ
3
വിത്തുവിതച്ചിടാമിന്ന്
കണ്ണീരിൽ വിതയ്ക്കുകിൽ
ആർത്തുപാടി ആനന്ദത്തോ-
ടന്നുകൊയിതിടാം
ഇന്നീ മരുവിൽ നാം
ചെയ്തിടും കാര്യങ്ങൾ
നന്നായറിയുന്നോൻ ഒന്നും മറന്നിടാ
നല്ലപോർ പൊരുതി ഓട്ടം
തികച്ചു നാം കാക്കുകിൽ
വല്ലഭൻ തരും നമുക്ക് പ്രതിഫലങ്ങൾ
4
തൻ തിരു വരവിനായ്
കാത്തുകാത്തിരുന്നിടാം
സന്തതം അനന്തമോദമേകിടുമവൻ
ഇന്നാൾ ഉണർന്നിടാം
ഒന്നായ് നിരന്നിടാം
ദീപം കൊളുത്തിടാം
കൈകൾ കൊരുത്തിടാം
തൻ ജനത്തിൻ നിന്ദ നീക്കാൻ
കണ്ണുനീർ തുടച്ചിടാൻ
അൻപു നിറഞ്ഞവൻ
വേഗമണയുമാമേൻ

Download pdf