1454. കർത്താവു വന്നിടും വേഗം
(രീതി ആശിഷമാരിയുണ്ടാകും)
1
കർത്താവു വന്നിടും വേഗം
ഗംഭീര നാദത്തോടും
ദൈവത്തിൻ കാഹളത്തോടും
ദൂതൻ തൻ ശബ്ദത്തോടും
മന്നരിൽ മന്നൻ ഉന്നതദേവസുതൻ
വന്നിടും വാനമേഘത്തിൽ
ശുദ്ധരെ ചേർത്തിടുവാൻ
2
കർത്തൻ തൻ രക്തം ചൊരിഞ്ഞു
വീണ്ടതാം തൻ സഭയെ
തൻ കൂടെ വാഴുവാൻ വീണ്ടും
ചേർത്തിടും വാക്കുപോലെ
മന്നരിൽ മന്നൻ ഉന്നതദേവസുതൻ
വന്നിടും വാനമേഘത്തിൽ
ശുദ്ധരെ ചേർത്തിടുവാൻ
3
കഷ്ടവും സങ്കടം ദുഃഖം
ഒട്ടുമില്ലാത്ത രാജ്യേ
കർത്തനോടൊത്തു നാം വാഴും
നിത്യകാലം സുഖമായ്
മന്നരിൽ മന്നൻ ഉന്നതദേവസുതൻ
വന്നിടും വാനമേഘത്തിൽ
ശുദ്ധരെ ചേർത്തിടുവാൻ
4
അന്നു നാം നന്ദിയാൽ പാടും
പുത്തനാം രാജ്യമതിൽ
കർത്തൻ തൻ സ്നേഹത്തെ വാഴ്ത്തി
ഹല്ലേലുയ്യാ ഗീതങ്ങൾ
മന്നരിൽ മന്നൻ ഉന്നതദേവസുതൻ
വന്നിടും വാനമേഘത്തിൽ
ശുദ്ധരെ ചേർത്തിടുവാൻ.

Download pdf