1. പ്രാർത്ഥനയിൻ നൽനേരമേ
ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ
മുമ്പിൽ കേൾപ്പിക്കും നീ
ആപൽ ദുഃഖ കാലങ്ങളിൽ
ആശ്വാസം കണ്ടതും ആത്മം-
പേക്കണിയിൽ വീഴാഞ്ഞതും
ഇമ്പ സഖി നിന്നാൽ തന്നെ
2. പ്രാർത്ഥനയിൻ നൽനേരമെ
കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പേൻ മുമ്പിൽ
എത്തിക്കുമെന്നാഗ്രഹം നീ
തൻമുഖം തേടി വചനം
വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു
നിന്നെ കാപ്പാൻ നൽനേരമേ
3. പ്രാർത്ഥനയിൻ നൽനേരമേ
പിസ്ഗാമേൽ നിന്നെൻ വീടിനെ
നോക്കി ഞാൻ പറക്കും വരെ
താനിന്നാശ്വാസപ്പങ്കിനെ
ഈ ജഡവസ്ത്രം വിട്ടു ഞാൻ
നിത്യ വിരുതിന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ
വിട്ടുപോകും നൽനേരമേ...
Download pdf