Search Athmeeya Geethangal

1477. പാളയത്തിൽ പുറത്തായ് തൻ  
Lyrics : Thomas T Mathai, Kalamassery

1. പാളയത്തിൽ പുറത്തായ്
തൻ നിന്ദ ചുമന്നുകൊണ്ട്
സാക്ഷികളിൻ നടുവിൽ
ധീരരായ് ഗമിച്ചിടാമേ

2. പാടുകളേറ്റ പാവനന്റെ
പാപമില്ലാത്ത പരിശുദ്ധന്റെ
പാതനോക്കി ജീവിച്ചിടാം
പാരിടത്തിൽ പാർക്കും നാൾ

3. പാപിയെ നേടിടുവാൻ ക്രൂശിൽ
തൻ ജീവൻ വെച്ച
രക്ഷകനാം നാഥന്റെ
രക്ഷണ്യവേല ചെയ്യാം

4. ആയിരം ആയിരങ്ങൾ
പാപത്തിൽ നശിച്ചിടുമ്പോൾ
ക്രൂശിൽ നിവർത്തിച്ചതാം
സുവിശേഷം ഘോഷിച്ചിടാം

5. കർത്തൻ തൻ പേർക്കായ്
ജീവനെ കളയുകിൽ
നേടിടും താൻ അതിനെ
പ്രാപിക്കും നിത്യ ജീവൻ

6. ലോകങ്ങൾ അവസാനിക്കും
വെളിപ്പെടും തൻ തേജസ്സിൽ
തൻ സിദ്ധർ വാണിടുമ
തൻ കൂടെ യുഗായുഗമായ്

 


 Download pdf
48673290 Hits    |    Powered by Oleotech Solutions