നിന്റെ മഹത്വമാണേക ലക്ഷ്യം
എൻെറ ജീവിതത്തിൽ യേശുവേ
നിൻ മഹിമയ്ക്കായ് എന്റെ ജീവൻ
ഇന്നും അർപ്പണം ചെയ്യുന്നേ
നീ വളരാൻ ഏഴ കുറയാൻ
ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ
1. സ്വയമുയർത്താൻ പേരു വളർത്താൻ
ജഡമേറെ കൊതിക്കുമ്പോൾ
മന്നിൽ മാനം നേടുവാനായ്
മനസാകെ വെമ്പുമ്പോൾ
കൂരിശോളം താണ ദേവ
നിന്നെ മാത്രം ഞാൻ ധ്യാനിക്കും
2. ഒന്നുമാത്രമാണെന്റെ ആശ
നിന്നെപ്പോലെ ഞാനാകണം
മന്നിലെനിക്കുളളായുസ്സെല്ലാം
തിരുഹിതത്തിൽ പുലരണം
നിൻെറ ഭാവം നിൻെറ രൂപം
എന്നിലെന്നെന്നും നിറയണം--
Download pdf