Search Athmeeya Geethangal

1469. ശാലേം രാജൻ വരുന്നൊരു ധ്വനി 

1. ശാലേം രാജൻ വരുന്നൊരു ധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ ! നീ ഒരുങ്ങിടുക
ലോകം വെറുത്തിടുക
വേഗം ഗമിച്ചിടുവാൻ
വാനിൽ പറന്നു പോകാൻ

2. വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ
സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ

3. ക്രിസ്തു വീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്യവാൻ
കക്ഷിത്വം ഇടിച്ചുകളക
സ്നേഹത്താലൊന്നിക്ക്‌
വിശ്വാസം കൂടട്ടെ മേലും
ധൈര്യം നൽകട്ടെ

4. തീവെട്ടികൾ തെളിയിച്ചുകൊൾവിൻ
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുളള കുട്ടരോടൊത്തു
പേർ വിളിക്കുമ്പോൾ
വാനിൽപ്പോകുവാൻ ഒരുങ്ങി
നിൽക്കും ഞാൻ

 


 Download pdf
48659785 Hits    |    Powered by Oleotech Solutions