1. കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ ?
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ ?
2. ഭാരം പ്രയാസം ഏറിടുമ്പോൾ
നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ
പൊന്നു നാഥനേ
3. ശാശ്വതമാം എൻ പാർപ്പിടമേ
അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുകിൽ
4. പൊൻകരം നീട്ടി താങ്ങണമേ
യേശുനായകാ
നിൻ തിരുമാറിൽ ചായുവോളം
ഈ നിൻ ദാസനെ
Download pdf