Search Athmeeya Geethangal

1436. കൊടും കാറ്റടിച്ചലയുയരും വൻ  
Lyrics : P J Antony, Kozhikod

1. കൊടും കാറ്റടിച്ചലയുയരും
വൻ സാഗരത്തിന്നലകളിന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തി തന്റെ വചനങ്ങളാൽ

ഹാ ! ഹാ ! ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എൻ ജീവിതത്തിൻ നൌകയിൽ
iതാൻവന്ന നാൾ മുതൽ

2. പോരു നിങ്ങൾ മറുകരയിൽ
എന്ന് മോദമായി അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നീടിലും

3. വെറും വാക്കുകൊണ്ട് സകലത്തെയും
നറും ശോഭയേകി മനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരുദേഹമായ് നമ്മെ സൃഷ്ട്ടിച്ചു

4. വരും വേഗമെന്ന് അരുളിയവൻ
വരും മേഘമതിലടുത്തൊരുനാൾ
തരും ശോഭയേറും കിരീടങ്ങളെ
തിരു സേവനനാൾ തികച്ചവർക്കായി
 


 Download pdf
48672856 Hits    |    Powered by Oleotech Solutions