1. കൂടെയുണ്ടശുവെൻ കൂടെയുണ്ട്
കൂട്ടിനവൻ എന്നും കൂടെയുണ്ട്
കൂരിരുൾ താഴ് വരേ കൂടെയുണ്ട്
കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്
2. ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്
പേടിക്കയില്ല ഞാൻ മരണത്തെയും
മരണത്തെ ജയിച്ചവൻ കൂടെയുണ്ട്
3. അഴിയിൽ ആഴത്തിൽ കൂടെയുണ്ട്
അകാശ മേഘങ്ങളിൽ കൂടെയുണ്ട്
ആവശ്യ നേരത്തെൻ കൂടെയുണ്ട്
ആശ്വാസ ദായകൻ കൂടെയുണ്ട്
4. വെളളത്തിൽ കൂടി ഞാൻ കടന്നീടിലും
വെള്ളമെൻ മീതെ കവിയുകില്ല
വെന്തു പോകില്ല ഞാൻ തീയിൽ നടന്നാൽ
എൻ താതൻ എന്നോടു കൂടെയുണ്ട്
5. ബാഖായിൻ താഴ് വരേ കൂടെയുണ്ട്
യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളമെൻ കൂടെയുണ്ട്
Download pdf