Search Athmeeya Geethangal

1429. കർത്താവു ഭവനം പണിയാതെ  
Lyrics : J V Peter, Tiruvalla
കർത്താവു ഭവനം പണിയാതെ വന്നാൽ
നിഷ്ഫലമാകും പ്രയത്നമെല്ലാം
കർത്താവു നഗരം കാക്കാതിരുന്നാൽ
കാവൽ വെറുതെയാകും--
 
1. കർത്താവു വിളകൾ നൽകാതിരുന്നാൽ
കൃഷികൾ പാഴ് വേലയാകും
കർത്താവു സൗഖ്യം നൽകാതിരുന്നാൽ
ചികിത്സാവിധികൾ വ്യർത്ഥം . .
 
2. കർത്താവു ജ്ഞാനം നൽകാതിരുന്നാൽ
ജീവിതം കൂരിരുൾ ആകും
കർത്താവു ദയവായ് ക്ഷണിക്കാതെ വന്നാൽ
പാപം ഭയാനകമാകും 

 Download pdf
48672856 Hits    |    Powered by Oleotech Solutions