Search Athmeeya Geethangal

1425. നന്മ മാത്രമേ നന്മ മാത്രമേ നന്മ 
Lyrics : Graham Varghese, Umayattukara
1. നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല
എന്തു ഭവിച്ചെന്നാലും
എന്തു സഹിച്ചെന്നാലും
എല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോ

    നീ മാത്രമേ നീ മാത്രമേ
    നീ മാത്രമേ എൻ ആത്മസഖി
    എന്റെ യേശുവേ എന്റെ ജീവനേ
    എന്റെ ആശയേ നീ ഒന്നു മാത്രമേ

2. നിന്നെ സ്നേഹിക്കും നിന്റെ ദാസന്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ
എന്നെ പേർ ചൊല്ലി വിളിച്ചിടുവാൻ
കൃപതോന്നിയെന്നതിനാൽ
ഞാൻ ഭാഗ്യവാൻ . . . .

3. പരിശോധനകൾ മനോവേദനകൾ
ഭയമേറും വിധമെന്നിൽ വന്നിടുമ്പോൾ
തരിപോലും കുറവില്ലാ സ്നേഹമെന്നിൽ
ചൊരിഞ്ഞിടും നാഥൻ പോക്കു
വഴിയും തരും--

4. ദോഷം മാത്രമേ ഈ ലോകം തരു
ദോഷമായിട്ടൊന്നും പ്രിയൻ ചെയ്കയില്ല
എന്റെ യേശുവേ എന്റെ പ്രാണനേ
നന്മ ചെയ്യവാൻ എനിക്കും നീ
കൃപ നൽകുകേ . . . .

5. എന്റെ ശോധനകൾ എന്റെ വേദനകൾ
എന്റെ സങ്കടങ്ങളെല്ലാം നീങ്ങിടുമേ
എന്റെ കാന്തനെ എന്റെ നാഥനേ
എന്റെ മണാളനേ വേഗം വന്നിടണേ

 

 Download pdf
48672673 Hits    |    Powered by Oleotech Solutions