നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെ മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നിൽ പകരുന്നവൻ
യേശു.. യേശു അവനാരിലും വലിയവൻ
യേശു . യേശു അവനാരിലും മതിയായവൻ
1. ദൈവത്തെ സ്നേഹിക്കുമ്പോൾ
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരമനുസരിച്ചാൽ
നമുക്കൊരുക്കിടുമവനഖിലം
കൃപയരുളിടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റിടുമേ -
2. ഇരുൾ നമ്മെ മൂടിടുമ്പോൾ
ലോകവെളിച്ചമായവനണയും
രോഗികളായിടുമ്പോൾ
സൗഖ്യദായകനവൻ കരുതും
അവനാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും ---
3. കണ്ണുനീർ താഴ് വരകൾ
ജീവ ജലനദിയാക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണിവീണയായ് മാറ്റുമവൻ
സീയോൻ യാത്രയതിൽ
മോക്ഷമാർഗ്ഗമതിൽ -
സ്നേഹംകൊടിക്കീഴിൽ നയിക്കുമവൻ
Download pdf