Search Athmeeya Geethangal

1201. ആഴത്തില്‍ നിന്നീശനോടു യാചി 
Lyrics : K.V.S.
സങ്കീ. 130,  രീതി: നിന്‍റെ ഹിതംപോലെ
         
ആഴത്തില്‍ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോള്‍
കേള്‍ക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാര്‍ത്ഥനയെ
 
1   നീയകൃത്യം ഓര്‍മ്മവച്ചാല്‍ ആരു നില്‍ക്കും? ദേവ! ദേവ!
     നിന്നെ ഭയന്നിടും പടിമോചനം നിന്‍പക്കലുണ്ട്-
 
2   കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം
     നിന്‍വചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും-
 
3   പ്രത്യുഷസ്സെ കാത്തിരിക്കും മര്‍ത്യരെക്കാളത്യധികം
     കാത്തിരിക്കുന്നിന്നടിയന്‍ നിത്യനാമെന്‍ യാഹിനെ ഞാന്‍-
 
4   യാഹിലെന്നും ആശ വയ്പിന്‍ വന്‍ കൃപയുണ്ടായവനില്‍
     യിസ്രായേലേ! നിന്നകൃത്യം പോക്കിയവന്‍ വീണ്ടെടുക്കും-
 
5   താതസുതാത്മാക്കളാകും ആദി ദൈവമായവന്നു
     ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ-

 Download pdf
33907077 Hits    |    Powered by Revival IQ