Search Athmeeya Geethangal

1395. എത്ര നല്ലവൻ എൻ യേശു നായകൻ 
1. എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ

2. നായകനവൻ നമുക്കു മുമ്പിലായ്
നൽ വഴികളെ ഒരുക്കിടുന്നവൻ
നന്ദിയാൽ പാടും ഞാൻ നല്ലവൻ യേശുവേ
നാടെങ്ങും ഘോഷിക്കും നിൻ മഹാസ്നേഹത്തെ

3. പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
പൊന്മുഖം കണ്ടു ഞാൻ യാത്ര ചെയ്തിടുവാൻ
പൊന്നു നാഥൻ കൃപ ഏകണേ ദാസരിൽ

 

 Download pdf
48673205 Hits    |    Powered by Oleotech Solutions