Search Athmeeya Geethangal

1389. നന്ദിയല്ലാതൊന്നുമില്ല എന്റെ 
Lyrics : Graham Varghese, Umayattukara
1. നന്ദിയല്ലാതൊന്നുമില്ല എന്റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹ്യദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല നിനക്കായ് ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോ വർണ്ണിച്ചിടുവാൻ സാധ്യമല്ല
 
സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളിൽ വസിപ്പവനേ
സ്തുതി ധനം ബലം നിനക്കേ സ്തുതികളിൽ ഉന്നതനേ
 
2. കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം അതെന്നൊനന്ദം അതിമധുരം
ബലഹീനതയിൽ തികയും ദൈവശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടും
 
കൃപ അതി മനോഹരം കൃപ കൃപ അതിമധുരം
കൃപയിൽ ഞാൻ ആനന്ദിക്കും കൃപയിൽ ഞാൻ ആശ്രയിക്കും
 
3. സൈന്യ ബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പാൻ സാദ്ധ്യമല്ലേ !
വ്യർത്ഥമാണി കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിൻ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിന്നായ് കാത്തു കാത്തു ഞാൻ പാർത്തിടുന്നേ
 
ജയം ജയം യേശുവിന് ജയം ജയം കർത്താവിന്
ജയം ജയം രക്ഷകന് ഹലേല്ലൂയ്യ ജയമെന്നുമേ

 Download pdf
48672673 Hits    |    Powered by Oleotech Solutions