Search Athmeeya Geethangal

863. ആഴങ്ങള്‍ തേടുന്ന ദൈവം 
       
ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം
 
1   കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍
     മറപറ്റി അണയുമെന്‍ ചാരെ തകരുന്ന തോണിയും
     ആഴിയില്‍ താഴാതെ കരപറ്റാന്‍ കരം നല്‍കും ദൈവം-
 
2   ഉയരത്തില്‍ ഉലഞ്ഞിടും തരുക്കളില്‍ ഒളിക്കുമ്പോള്‍
     ഉയര്‍ന്നെന്നെ ക്ഷണിച്ചിടും സ്നേഹം കനിഞ്ഞെന്‍റെ വിരുന്നിന്
     മടിയാതെന്‍ ഭവനത്തില്‍ കടന്നെന്നെ പുണര്‍ന്നീടും ദൈവം-
 
3   മനം നൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
     ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും മനം മാറ്റും ശുദ്ധമായ്
     ഹിമം പോലെ വെണ്മയായ് കനിവുള്ളെന്‍ നിത്യനാം ദൈവം-
 
4   പതിര്‍ മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍
     കതിര്‍കൂട്ടി വിധിയോതും നേരം അവനവന്‍ വിതയ്ക്കുന്ന
     വിത്തിന്‍ പ്രതിഫലം അവനായ് അളന്നീടും ദൈവം-

 Download pdf
33907191 Hits    |    Powered by Revival IQ