Search Athmeeya Geethangal

1190. ആശ്രിതവത്സല കര്‍ത്താവേ അനുഗ്രഹം 
Lyrics : A.V.
  
ആശ്രിതവത്സല കര്‍ത്താവേ അനുഗ്രഹം ചൊരിയണമേ
 
1   താവക സന്നിധേ ഞങ്ങള്‍ വരുന്നു കാരുണ്യസാഗരമേ
     ആത്മീയ നല്‍വരം-ഞങ്ങളില്‍ നാഥാ അളവെന്യേ ചൊരിയേണമേ-
 
2   നിദ്രയിലാണ്ടൊരു ഞങ്ങള്‍ തന്നുള്ളം നീയുണര്‍ത്തിടണമേ
     നല്ലഫലങ്ങളീ-ഞങ്ങളില്‍ കായ്പാന്‍ അനുഗ്രഹം അരുളണമേ-
 
3   ആദിയോടന്തം നീ കൂട്ടിരിക്കേണം ആനന്ദദായകനേ
     ആശിര്‍വദിക്കണം ഞങ്ങളെ ആകെ ആത്മാവില്‍ നിറയ്ക്കണമേ-            A.V

 Download pdf
33906828 Hits    |    Powered by Revival IQ