Lyrics : P J Antony, Kozhikod രീതി: വന്ദനം യേശുപരാ
1 പോയ രാവില്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ച നാഥാ
നന്ദിയോടെ തിരുസ്നേഹത്തിനായി ഞാന്‍ വന്ദനം ചെയ്തിടുന്നു
2 അന്ധകാരം നിറഞ്ഞു പലപല തിന്മകള്‍ വാണിരുന്ന
രാവില്‍ തവ ദൂതരിന്‍ കാവല്‍ തന്നു എന്നെ സൂക്ഷിച്ചതിനാല്‍-
3 മന്നിതില്‍ മര്‍ത്യഗണം പലവിധ കഷ്ടനഷ്ടം സഹിക്കും
നേരമെനിക്കു തന്ന സുഖം സമാധാനമിവ നിനച്ചു-
4 ദുഃഖങ്ങള്‍ വന്നിടിലും തവദാസന്‍ രോഗിയായ് തീര്‍ന്നിടിലും
ദുഃഖം സഹിച്ച നാഥാ! തിരുകൃപ തന്നു പാലിക്കണമേ-
5 ഇന്നു പകല്‍ മുഴുവന്‍ തിരുഹിതമെന്‍ മോദമായിരിപ്പാന്‍
സ്വര്‍ഗ്ഗീയമന്ന തന്നു അടിയനു ശക്തി പകര്‍ന്നിടണേ-
6 ഇന്നെന്‍റെ ക്രിയകളും മാത്രമല്ല വാക്മനോഭാവങ്ങളും
ശുദ്ധമായ് സൂക്ഷിക്കുവാന്‍ ശുദ്ധാത്മാവാല്‍ എന്നെ നയിക്കണമേ-
7 പാപാന്ധകാരത്തിനാല്‍ നിറഞ്ഞതാം പാരിതില്‍ ജ്യോതിസ്സുപോല്‍
പാരം പ്രകാശമേകി പാര്‍ത്തിടുവാന്‍ പ്രാപ്തനായ് തീര്‍ത്തിടണേ-

Download pdf