Search Athmeeya Geethangal

294. ഞാന്‍ പാപിയായിരുന്നെ-ന്നേശു  
Lyrics : M.E.C.
1   ഞാന്‍ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോ
     എന്നുടെ പാപം വഹിച്ചവന്‍ കുരിശില്‍ തന്നുയിര്‍ തന്നല്ലോ-
 
          എന്തത്ഭുതം ദൈവ സ്നേഹത്തിന്‍ ആഴം അറിവാനെളുതല്ല
          സങ്കടത്തില്‍ താങ്ങി നടത്തും തന്‍കൃപ ചെറുതല്ല
 
2   രക്താംബരം പോല്‍ കടും ചുവപ്പായിരുന്നെന്നുടെ പാപങ്ങള്‍
     കർത്താവതു ഹിമ സമമായ് മാറ്റി തന്‍പ്രിയ മകനാക്കി-
 
3   കാര്‍മേഘമുയരാമെന്നാല്‍ കര്‍ത്തന്‍ തള്ളുകയില്ലെന്നെ
     കാണും ഞാനതിന്‍ നടുവില്‍ കൃപയെഴും തന്‍ മഴവില്ലൊന്ന്-
 
4   അത്യുന്നതന്‍ തന്‍മറവില്‍ വാസം ചെയ്തിടും ഞാനിന്ന്
     അത്യാദരം ഞാന്‍ പാടുമെന്നാശയും കോട്ടയുമവനെന്ന്-
 
5   സീയോന്‍ ഗിരിയിലൊരിക്കലിനി ഞാന്‍ നില്‍ക്കും സാനന്ദം
     കാണും പ്രിയനെ, സ്തുതിയിന്‍ പല്ലവി പാടും ഞാനെന്നും-  

 Download pdf
33907187 Hits    |    Powered by Revival IQ