Search Athmeeya Geethangal

65. ഉന്നതന്‍ ശ്രീയേശു മാത്രം  
Lyrics : M.E.C.
1   ഉന്നതന്‍ ശ്രീയേശു മാത്രം എന്നും വന്ദിതന്‍ സ്തുതിക്കുപാത്രം
     എണ്ണമറ്റ മനുഗോത്രം വിണ്ണില്‍ ചേര്‍ന്നു പാടും സ്തോത്രം
    
     ഓ-രക്ഷിതരാം ദൈവജനമേ നമ്മള്‍ രക്ഷയുടെ പാത്രമെടുത്തു
     ദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാം
 
2   ജീവന്‍ തന്ന സ്നേഹിതനായ് സര്‍വ്വശ്രേഷ്ഠനാം പുരോഹിതനായ്
     ജീവനായകന്‍ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്
 
3   നിത്യജീവ ജലപാനം യേശുക്രിസ്തുനാഥന്‍ തന്ന ദാനം
     ദിവ്യനാമ സ്തുതി ഗാനം നമ്മള്‍ നാവില്‍ നിറയേണം.
 
4   സ്തുതികള്‍ നടുവില്‍ വാഴും തന്‍റെയരികളിന്‍ തല താഴും
     പാപികളെല്ലാരും കേഴും പാദമതില്‍ വന്നു വീഴും-

 Download pdf
33906849 Hits    |    Powered by Revival IQ