Search Athmeeya Geethangal

808. ആശ്രിതവത്സലനേശു മഹേശനേ 
Lyrics : M.E.C.
      
ആശ്രിതവത്സലനേശു മഹേശനേ!
ശാശ്വതമേ തിരുനാമം

1. നിന്മുഖകാന്തി എന്നിൽ നീ ചിന്തി
കന്മഷമാകെയകറ്റിയെൻ നായകാ!
നന്മ വളർത്തണമെന്നും-

2. പാവന ഹൃദയം ഏകുക സദയം
കേവലം ലോകസുഖങ്ങൾ വെടിഞ്ഞു
ഞാൻ - താവകതൃപ്പാദം ചേരാൻ-

3. അപകടം നിറയും ജീവിതമരുവിൽ
ആകുലമില്ല നിൻ നന്മയെഴുമരികിൽ
അഗതികൾക്കാശ്രയം തരികിൽ

4. ക്ഷണികമാണുലകിൻ മഹിമകളറികിൽ
അനുദിനം നിൻപദത്താരിണ തിരയുകിൽ
അനന്തസന്തോഷമുണ്ടൊടുവിൽ-

5. വരുന്നു ഞാൻ തനിയേ
യെനിക്കു നീ മതിയേ
കരുണയിൻ കാതലേ വെടിയരുതഗതിയേ
തിരുകൃപ തരണമെൻ പതിയേ-
 

 Download pdf
33907164 Hits    |    Powered by Revival IQ