Lyrics : S.Vഎന്‍ മനമേ വാഴ്ത്തിടുക നിന്ദൈവത്തിന് വിശുദ്ധനാമം
തന്നുപകാരങ്ങളൊന്നും നിന്നായുസ്സില് മറന്നിടല്ലേ
നിന്നകൃത്യം മോചിച്ചതും രോഗസൗഖ്യം ഏകിയതും
എന്‍ മനമേ മറന്നിടല്ലേ-
നിന് ജീവനെ നാശത്തില്‍ നിന്നെന്നേക്കുമായ് വിടുവിച്ചതും
തന് ദയയും കരുണയതും നിന് ശിരസ്സില്‍ അണിയിച്ചതും
നിന് യൗവ്വനം പഴകിടാതെ കഴുകനെപ്പോല്‍ പുതുക്കിയതും
എന്‍ മനമേ മറന്നിടല്ലേ-
പീഡിതരായ് തീര്‍ന്നനേരം ന്യായമൊന്നായ് നടത്തിയതും
തന് വഴിയും പ്രവൃത്തികളും നിന്നോടെന്നും അറിയിച്ചതും
നിന് ലംഘനമകൃത്യങ്ങളും തന് ദയയാല്‍ ക്ഷമിച്ചെന്നതും
എന്‍ മനമേ മറന്നിടല്ലേ-
പ്രകൃതിയെല്ലാം അറിഞ്ഞിടുന്നോന് പൊടിയാം നിന്നെ ഓര്‍ക്കുന്നതും
വയലിലെ പുല്ലിന് സമം നിന് ആയുസ്സെത്ര ക്ഷണികമതും
അറിഞ്ഞുനിന്റെ ദിനമോരോന്നും വിശുദ്ധിയില്‍ നീ വസിക്കേണ്ടതും
എന്‍ മനമേ മറന്നിടല്ലേ-
![](images/PDF.gif)
Download pdf