Lyrics : J.J.രീതി: വാഴ്ത്തുമെന്നും പര
യേശുദേവാ! യേശു നായകാ! ശ്രീയേശുനാഥാ!
യേശുദേവാ! വാഴ്ക നായകാ!
1 ദാസരിന്നഴലൊഴിച്ചുള്ളില് ആനന്ദമേകും
യേശുവേ കൃപയിന്നഴകേ!
നാശലോകത്തില്‍ മനുഷ്യനായുദിച്ചു മെയ് വെളിച്ചം
വീശുമതി ശോഭയുള്ളോരു വെളിച്ചത്തിന്നീശനേ
യേശുനായകനേ!
2 ആയിരമായിരം വാനവര്‍ വണങ്ങും
പതിനായിരം പേരിലുത്തമനേ!
കായമെടുത്താദിപാപമേറ്റതിനെ മാറ്റുവാനായ്
മായമറ്റുള്ളോരു കുഞ്ഞാടായ്
മന്നില്‍ വന്നവാനവനേ! യേശുനാഥനേ!
3 ഉലകിലുള്ള പിഴകളെയെല്ലാം ചുമന്നെടുത്തു
കളവതിന്നു ഗതശമേനെന്ന
തലമതില്പോയ്ക്കഠിനമുള്പ്പാടനുഭവിച്ചു പരിതപിച്ചി-
ട്ടുടല് വിയര്‍ത്തു തിരുശരീരത്തില്‍
നിന്നു ചൊരിഞ്ഞുരുധിരമിപ്പാപിയെക്കനിഞ്ഞു-
4 ഇരുളമര്ന്നു പരജനം വന്നു നിന്നെപ്പിടിപ്പാ-
നരികിലണയുമളവിലൊരുവന്റെ
ചെവിയറുത്തുത്ധടിതിപേത്രനവനു തൃക്കൈ സുഖമതേകി
കഠിനകയ്യര്കൈകളിലയ്യോ നിന്നെ നീ വിറ്റു
കഠിനനാമെന്നില് കനിവറ്റു
5 കൊലവിധിച്ചു തലവരേല്പ്പിച്ചു നിന്നെപ്പിലാതന്
വിലമതിച്ചു കുരിശിനേല്പ്പിച്ചു
പലവിധപാടേറ്റ പിന്പുകുരിശിലെച്ചാവനുഭവിച്ചു
പുതുശവക്കല്ലറയിലടക്കി പാതാളത്തി-
ലെത്തി മൂന്നാം നാളിലുയിര്ത്തു-
6 ഗലീലയാവിന് കടലിലെക്കരയില് ശിഷ്യര്‍ക്കു മൂന്നാം
തവണ നീ പ്രത്യക്ഷനായപ്പോള്‍
ഇരവിലൊക്കെപ്പണികള് നോക്കി വിഫലരായി വിവശരായി
മരുവുമവരോടരുളി വീശുവാന്‍
വീശിനാരേശി വലയില്‍ വളരെ വലിയ മത്സ്യങ്ങള്‍
7 എളിയശിഷ്യര്ക്കമലനാത്മാവെ നല്കുവാന് സ്വര്‍ഗ്ഗ-
സ്ഥലപിതാവിന് വലമമര്ന്നോനേ!
പുഴുവതാമീയടിയനു നിന് കഴലിണത്താരഭയമേകി
കരളലിഞ്ഞു കൃപയില്‍ നടത്തി നീ വരുന്നേരം
കനകലോകം ചേര്‍ത്തുകൊള്ളുക-
![](images/PDF.gif)
Download pdf