Search Athmeeya Geethangal

650. hmgv¯pI \o a\-ta-þ-F³  
Lyrics : K.V.S.
വാഴ്ത്തുക നീ മനമേ-എന്‍ പരനെ
വാഴ്ത്തുക നീ മനമേ
 
1    വാഴ്ത്തുക തന്‍ ശുദ്ധനാമത്തെ പേര്‍ത്തു
      പാര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു
 
2    നിന്നകൃത്യം പരനൊക്കെയും പോക്കി
      തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി
 
3    നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു
      നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു -
 
4    മക്കളില്‍ കാരുണ്യം താതനെന്നോണം
      ഭക്തരില്‍ വാത്സല്യവാനവന്‍ നൂനം-
 
5    പുല്ലിനു തുല്യമീ ജീവിതം വയലിന്‍
      പൂവെന്നപോലിതു പോകുന്നിതുലവില്‍-
 
6    തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും
      തന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും
 
7    നിത്യരാജാവിവനോര്‍ക്കുകില്‍ സര്‍വ്വ
      സൃഷ്ടികളും സ്തുതിക്കുന്ന യഹോവ

 Download pdf
30356127 Hits    |    Powered by Revival IQ