Search Athmeeya Geethangal

568. ഒന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ 
1   ഒന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
     നിത്യമായ് സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ
         
          നിന്‍മഹാ കൃപയ്ക്കായ്
          നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും
 
2   അന്നവസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
     തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ കണ്മണി പോലെ കാത്തിടുന്നു-
 
3   നാശമില്ലാത്തവകാശവും യേശുവിന്‍ ഭാഗ്യസന്നിധിയില്‍
     നീതിയിന്‍ വാടാമുടികളും തന്‍മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും

 Download pdf
33906748 Hits    |    Powered by Revival IQ