Search Athmeeya Geethangal

804. ആശ്രയം യേശുവിലെന്നാൽ മനമേ നിനക്കാ 
Lyrics : T.K.S.
1. ആശ്രയം യേശുവിലെന്നാൽ മനമേ
നിനക്കാശ്വാസമായിടും ആയുസ്സെല്ലാം
ആശ്രയിച്ചിടുന്നവർക്കനുദിനമഭയമാ-
ണവഗണിച്ചിടുകയില്ലവനവരെ

2. മനുഷ്യനിലാശ്രയിച്ചാ-
ലനിശം നിരാശയല്ലാ-
തൊരു സുഖം മനസ്സിനുണ്ടായിടുമോ?
യേശുവിലാശ്രയിച്ചാലേതു വിഷാദമീ ഭൂ-
വാസത്തിൽ വന്നാലും നിരശയില്ല-

3. അവനെ നീ രുചിക്കുക
ശരണമായ് കരുതുക
ദിനവും നിൻ ചുമടുകളവൻ മേൽ വയ്ക്ക
അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി
നിന്റെ ചുവടുകൾ പതിച്ചു നീ നടന്നുകൊൾക-

4. മരിച്ചു മണ്മറയുന്ന
മനുജന്റെ മഹിമയിൽ
മയങ്ങുമോ മഹിയിതിൽ മതിയുളളവർ?
മരിച്ചുയിർത്തേശുവിന്റെ
മഹിമ നീ കണ്ടുകൊൾക
മടുത്തുപോകില്ലവനോടടുത്തുകൊൾക-

5. അവനുടെ വലിപ്പവും
മഹത്വവുമിന്നനേകർ
അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ
ആദരിച്ചവരുമനാദരിച്ചവരുമാ-
രെന്നതു വെളിപ്പെടുമാ ദിനത്തിൽ-

T.K.S.
 

 Download pdf
33907273 Hits    |    Powered by Revival IQ