Search Athmeeya Geethangal

951. യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ 
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തില്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചിടുക അവന്‍റെ നാമം
 
      ഹാലേലുയ്യ, ഹാലേലുയ്യ മഹത്ത്വവും
      ജ്ഞാനവും സ്തോത്രവും ബഹുമാനം
      ശക്തിയും ബലവും എന്‍യേശുവിനു
 
ഞാന്‍ യഹോവക്കായ് കാത്തുകാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
നാശകരമായ കുഴിയില്‍നന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി-
 
എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിനു സ്തുതിതന്നെ-
 
എന്‍റെ കര്‍ത്താവേ! എന്‍റെ യഹോവേ
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവര്‍ എനിക്കു ശ്രേഷ്ഠന്മാര്‍ തന്നെ-
 

 Download pdf
33907454 Hits    |    Powered by Revival IQ