Search Athmeeya Geethangal

290. ദൈവസ്നേഹമേ ദൈവസ്നേഹമേ 
Lyrics : T.K.S.

ദൈവസ്നേഹമേ ദൈവസ്നേഹമേ

അതിനുള്ളകല മുയരമാഴമപ്രമേയമേ

1. പാപക്കുഴിയിലാണ്ടു പോയ 
നരനു മോചനം
പ്രാപിപ്പതിനിതിന്റെ-
യാഴമാണു കാരണം

2. അനുസരിച്ചിടാതെയാജ്ഞ-
യവഗണിച്ചതാം
മനുജനോടു കരുണ 
കാണിച്ചതിനു കാരണം

3. കുരിശിലേക ജാതനെ 
തകർത്തു വൈരികൾ
ക്കനിശവും വിമോചനം
വരുത്തിവയ്ക്കയോ

4. അഴുകിനാറും ശവസമാന- 
രായ പാപികൾ
ക്കഴകു നൽകിയഴിവില്ലാത്ത
സ്ഥിതിയിലാക്കിടും

5. സ്വർഗ്ഗമതിലുള്ളനുഗ്രഹ-
ങ്ങളാഗ്രഹിക്കുവാൻ
യോഗ്യരല്ലയെങ്കിലും
നരർക്കതേകിയ

6. അരിഗണത്തെയരികണച്ചു
സുതജനങ്ങളായ്
പരിഗണിച്ചു പരിചരിക്കു-
മകമഴിഞ്ഞതാം

TKS

 


 Download pdf
30335800 Hits    |    Powered by Revival IQ