ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും
സന്താപകാലത്തും സന്തോഷകാലത്തും
എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ
1 നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടിവന്ന സ്നേഹമോര്‍ക്കുമ്പോള്‍
എന്നാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നുമര്പ്പിച്ചിടും ഞാന്‍
2 എന്നെയനുദിനം നയിച്ചിടേണമേ
വീഴാതെയന്നു നിന്നടുക്കലെത്തിടാന്‍
ആലംബമായിടും ആത്മാവെ തന്നതാല്‍
സ്തോത്രയാഗമെന്നുമര്പ്പിച്ചിടും ഞാന്‍
3 പാപച്ചെളിയില്‍ നിന്നു വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനില്‍ സ്ഥിരപ്പെടുത്തി നീ
എന്‍ നാവില്‍ തന്നു നീ നവ്യസങ്കീര്ത്തനം
സ്തോത്രയാഗമെന്നുമര്പ്പിച്ചിടും ഞാന്‍
4 എന്‍ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കണ്മണിപോലെ നിത്യം കാത്തിടുന്നെന്നെ
വന്‍ കൃപയോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നുമര്പ്പിച്ചിടും ഞാന്‍