Search Athmeeya Geethangal

1278. പാടാം പാടാം പാടാം നാം 
Lyrics : M.E.C.
പാടാം പാടാം പാടാം നാം പുത്തൻ പാട്ടുകൾ പാടാം
നമ്മെപ്പോലെ നന്മ ലഭിച്ചവർ മന്നിതിലില്ലല്ലോ
 
 
1. ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ വിമോചിതരായല്ലോ
    ശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ
 
 
2. പാപചേറ്റിൽ  നാം ഹാ വീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾ
    പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ
 
 
3. എത്തിപ്പോകാത്ത നൽ ഉത്തമ സമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽ
    പുത്തൻ പാട്ടിൻ പല്ലവി നിത്യത മുഴുവൻ പാടും നാം

 Download pdf
33906931 Hits    |    Powered by Revival IQ