Search Athmeeya Geethangal

1511. സ്തുതി സ്തോത്രം പാടി 
Lyrics : J.A

1511
(
രീതി കുരിശിൽ മറവിൽ)
1
സ്തുതി സ്തോത്രം പാടി
വന്ദിക്കുന്നു നാഥാ
ശക്തി ധനമാം അർപ്പിക്കുന്നു മോദാൽ
ആരാധിപ്പാൻ യോഗ്യൻ
കുഞ്ഞാടെ നീ മാത്രം
നമിക്കുന്നു പാദേ ഭക്ത്യാദരവോടെ
2
ക്രൂശിൻ ചാരെ വന്നു നിന്മുറിവു കണ്ടു
നിന്നുടലെൻ പേർക്കായ്
നുറുങ്ങിയതോർത്തു
ഒടുതുളളി രക്തം എന്റെ
പേർക്കായ് ചിന്തി
ആത്മരക്ഷ തന്ന ശർമ്മദൻ നീ മാത്രം
3
മഹസ്സെഴും ശ്രീശൻ വന്ദ്യൻ
സ്തുത്യൻ നൂനം
വിമലജനേശു നാമമെത്ര ധന്യം
എന്നഘങ്ങൾ പോക്കി പരഗതി തന്ന
സുരലോക പ്രഭോ! നിർമ്മലൻ നീ വാഴ്ക
4
ധന്യയോർ ദേവൻ ഏകാധിപതിയാം
രാജാധിരാജാവും കർത്താധികർത്താവും
അമർത്യതയുളേളാൻ അദൃശനാം ദൈവം
അടുത്തുകൂടാത്ത ഒളിയിൽ വസിപ്പോൻ
5
സ്നേഹപൂർണ്ണനേശു
നീതിസൂര്യനീശൻ
ദയാപരൻപ്രഭോ നിരാമയൻ സ്തോത്രം
പൊൻകിരീടം ചൂടി മേഘാരൂഢനായി
പൂർണ്ണപ്രഭയോടെ വന്നിട്ടും മാരാജൻ. 
J.A.


 Download pdf
30267219 Hits    |    Powered by Revival IQ