‘All the way my Saviour’
1 ഞാന്‍ കര്‍ത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്ത്വം കൊണ്ടാടും കീര്‍ത്തിക്കും തന്വാത്സല്യം
2 ഭാരമുള്ളോര് മനമല്ല ദൈവാത്മാവിന് ലക്ഷണം
സാക്ഷാല്‍ അഭിഷിക്തര്ക്കെല്ലാ കാലത്തും സന്തോഷിക്കാം
3 ദൈവത്തിന്മുമ്പാകെ വീണയാലെ സ്തുതിപ്പാന്‍
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തന്‍ ആക്കി താന്‍
4 കേള്‍ക്ക ദൂതന്മാരിന്‍ ഗാനം ബേത്ലഹേമിന് വയലില്‍
നോക്കുക പിതാവിന് ദാനം ചേരുക സംഗീതത്തില്‍
5 പാലും തേനും ഒഴുകിടും നല്ലൊര് രാജ്യം എന്റേതാം
ആശ്വാസങ്ങള്‍ നിറഞ്ഞിടും ക്രിസ്തന്‍ മാര്‍വ്വെന്‍ പാര്‍പ്പിടം
6 പാടും ഞാന്‍ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോള്‍
പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തിടുമ്പോള്‍
7 അത്തിവൃക്ഷം വാടിയാലും മുന്തിരിങ്ങാവള്ളിയും
ഒന്നും നല്കാതിരുന്നാലും ഞാന്‍ കര്‍ത്താവില്‍ പുകഴും
8 എന്നിക്ഷേപം സ്വര്‍ഗ്ഗത്തിങ്കല്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്
ലോകരുടെ ദു:ഖത്തിങ്കല് എനിക്കുണ്ടോ ദു:ഖിപ്പാന്‍
9 ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിന് ബലമാം
ആശയറ്റുപോയ ക്ലേശം ദൂരത്തെറിയുക നാം
10 ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സര്‍വ്വകാലത്തും-