1 യേശു എനിക്കെത്ര നല്ലവനാം
ക്ലേശമെഴാതെന്നെ കാത്തവനാം
താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും
താങ്ങി നടത്തുവാന്‍ വല്ലഭനാം
എക്കാലുത്തും തന്ഭക്തരെ
തൃക്കയ്യാല്‍ താങ്ങി നടത്തുമവന്‍
കഷ്ടതയില്‍ നല്‍തുണ താന്‍
ദു:ഖത്തില്‍ ആശ്വാസദായകനാം
2 ഉള്ളം കലങ്ങും പ്രയാസം വന്നാല്‍
ഉണ്ടെനിക്കഭയസ്ഥാനമൊന്ന്
ഉറ്റവര്‍ സ്നേഹിതര്‍ വിട്ടുപോമെന്നാലും
ഉന്നതന് മാറില്ല കൈവിടില്ല-
3 ആഴിയില്‍ പാതയൊരുക്കുമവന്
ആശ്രിതര്ക്കാപത്തൊഴിക്കുമവന്
ആ ദിവ്യപാദത്തിലാശ്രയിച്ചോരാരും
ആലംബഹീനരായ് തീര്‍ന്നതില്ല-
4 തന്ബലത്താലേ ഞാന്‍ യുദ്ധം ചെയ്യും
തന്മുഖം നോക്കി ഞാന്‍ യാത്ര ചെയ്യും
തന്കൃപമേല് കൃപ പ്രാപിച്ചു ഞാനിന്ന്
തന്‍പദ സേവയില്‍ നാള് കഴിക്കും
5 വാനവിതാനത്തില്‍ ദൂതരുമായ്
വന്നു വിളിക്കുമ്പോള്‍ ആ ക്ഷണത്തില്‍
മണ്ണില്‍ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണില്‍ തന്സന്നിധൗ ചേര്‍ന്നിടും ഞാന്‍-