Search Athmeeya Geethangal

168. യേശുമഹോന്നതനേ നിനക്കു സ്തോത്ര 
Lyrics : T.J.V
യേശുമഹോന്നതനേ നിനക്കു
സ്തോത്രമുണ്ടാകയെന്നേക്കും-ആമേന്‍
 
       1   നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നു
            താണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ നിനച്ചാദരവായ്-
 
2   വാനസേനാദികളില്‍ സ്തുതിയും ആനന്ദമാം സ്വര്‍ഗ്ഗഭാഗ്യമതും
     ഹീനരായീടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ!-
 
3   ഭൂതലേ ദാസനായ് നീ ചരിച്ചു പാപികളെ കനിവായ് വിളിച്ചു
     നീതിയിന്‍ മാര്‍ഗ്ഗമെല്ലാമുരച്ചു വേദനയേറ്റവും നീ സഹിച്ചു-
 
4   പാപനിവാരകനായ നിന്മേല്‍ പാപമശേഷവുമേറ്റുകൊണ്ട്
     പാപത്തിന്‍ യാഗമായ് ചോരചിന്തി പാരിന്‍ മദ്ധ്യേ കുരിശില്‍ മരിച്ചു-
 
5   ഈയുപകാരമെന്‍റെ മനസ്സില്‍ സന്തതമോര്‍ത്തു നിന്നോടണഞ്ഞു
           ലോകയിമ്പങ്ങളെ തള്ളിടുവാന്‍ നീ കൃപചെയ്ക ദിനംപ്രതി മേ-   

 Download pdf
33906870 Hits    |    Powered by Revival IQ