Search Athmeeya Geethangal

831. ആശ്രയം യേശുവിലെന്നതിനാല്‍ ഭാഗ്യ 
Lyrics : M.E.C.
 
ആശ്രയം യേശുവിലെന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍
ആശ്വാസമെന്നില്‍ താന്‍ തന്നതിനാല്‍
ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍
 
1   കാരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍പാദം ചേര്‍ന്നിടും ഞാന്‍
     കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍
     കരുണനിറഞ്ഞവന്‍ കാക്കുമെന്നെ-
 
2   തന്നുയിര്‍ തന്ന ജീവനാഥന്‍ എന്നഭയം എന്‍നാള്‍ മുഴുവന്‍
     ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
     ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം
 
3   കാല്‍വറി നാഥനെന്‍ രക്ഷകന്‍ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
     മൃത്യുവെ വെന്നവന്‍ അത്യുന്നതന്‍ വിണ്ണില്‍
     കര്‍ത്താധികര്‍ത്താവായ് വാഴുന്നവന്‍-
 
4   ഇത്ര സൗഭാഗ്യം ഇക്ഷിതിയില്‍ ഇല്ല മറ്റെങ്ങും നിശ്ചയമായ്
     തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാല്‍
     തോരാത്ത കണ്ണീരേ മന്നിലുള്ളു-                                                     M.E.C.

 Download pdf
33907360 Hits    |    Powered by Revival IQ