ദൈവസ്നേഹം ചൊല്ലാന്‍ ആവില്ലെനിക്ക്
വര്‍ണ്ണിച്ചതു തീര്‍ക്കാന്‍ നാവില്ലെനിക്ക്
ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം
1 അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യസ്നേഹം
അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചിടും അവര്‍ണ്യസ്നേഹം
2 സ്വന്ത പുത്രനേയും ബലിതരുവാന്‍
എന്തു സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്
അന്തമില്ലാക്കാലം സ്തുതി പാടിയാലും
തന്തിരുകൃപയ്ക്കതു ബദലാമോ-
3 അലകളുയര്‍ന്നാല്‍ അലയുകില്ല
അലിവുള്ള നാഥന് അരികിലുണ്ട്
വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുലം-