Search Athmeeya Geethangal

407. അന്‍പു നിറഞ്ഞ പൊന്നേശുവേ!  
Lyrics : M.E.C
അന്‍പു നിറഞ്ഞ പൊന്നേശുവേ! നിന്‍പദ സേവയെന്നാശയേ-
 
1   ഉന്നതത്തില്‍ നിന്നിറങ്ങി മന്നിതില്‍ വന്ന നാഥാ! ഞാന്‍
    നിന്നടിമ നിന്‍മഹിമ ഒന്നുമാത്രമെനിക്കാശയാം-
 
2   ജീവനറ്റ പാപിയെന്നില്‍ ജീവന്‍ പകര്‍ന്ന യേശുവേ
    നിന്നിലേറെ മന്നില്‍ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും-
 
3   അര്‍ദ്ധപ്രാണനായ് കിടന്നൊരെന്നെ നീ രക്ഷചെയ്തതാല്‍
    എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെയെന്‍ പ്രിയാ!-
 
4   ഇന്നു പാരില്‍ കണ്ണുനീരില്‍ നിന്‍ വചനം വിതയ്ക്കും ഞാന്‍
    അന്നു നേരില്‍ നിന്നരികില്‍ വന്നു കതിരുകള്‍ കാണും ഞാന്‍-
 
5   എന്മനസ്സില്‍ വന്നുവാഴും നന്മഹത്വ പ്രത്യാശയേ
     നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും നിന്നില്‍മറഞ്ഞു ഞാന്‍ മായണം-   

 Download pdf
34198266 Hits    |    Powered by Revival IQ