Search Athmeeya Geethangal

11. ആടുകള്‍ക്കുവേണ്ടി ജീവനെ  
Lyrics : T.J.V
1   ആടുകള്‍ക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
     ദേവാട്ടിന്‍കുട്ടിയെ നിനക്കനന്ത വന്ദനം
 
2   കാടുനീളെ ഓടി ആടലോടുഴന്നിടും
     കുഞ്ഞാടുകള്‍ക്കഭയമാം നിന്‍പാദം വന്ദനം.
 
3   ഭീതി പോക്കി ആടുകള്‍ക്കു മുന്‍നടന്നു നീ
     സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം
 
4   പച്ചമേച്ചിലും പ്രശാന്ത തോയവും സദാ -
     നീ വീഴ്ചയെന്നിയേ തരുന്നതോര്‍ത്തു വന്ദനം.
 
5   താതപുത്രനാത്മനാം ത്രിയേക ദൈവമേ
     സര്‍വ്വാത്മനാ നിനക്കനന്ത കീര്‍ത്തനം സദാ

 Download pdf
33906823 Hits    |    Powered by Revival IQ